യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്ശൈത്യ കാലത്തേക്ക്
November 23, 2022
യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ . വരും മണിക്കൂറുകളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചത്. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്, ഷാര്‍ജ എന്നീ എമിറേറ്റു കളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്ആലിപ്പഴ വര്‍ഷവുമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലില്ഇറങ്ങരുതെന്നും വാഹനമോടിക്കു ന്നവര്വേഗത കുറയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴയും മേഘാവൃതമായ കാലാവ സ്ഥയും രാത്രി 10 മണി വരെ തുടര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.
അതേസമയം സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്ശൈത്യ കാലത്തേക്ക് കടക്കുകയാണ്. കാലാവസ്ഥാ സാഹചര്യങ്ങള്പരിഗണിക്കുമ്പോള്സൗദി അറേബ്യയില്ശൈത്യ കാലം ആരംഭിക്കാന്ഇനി 11 ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്അല്ഖഹ്താനി കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം യുഎഇയിലെ റാസല്ഖൈമയില്മഴയ്ക്ക് മുന്നോടിയായ പ്രത്യേക തയ്യാറെടുപ്പുകള്‍ക്ക് അധികൃതര്തുടക്കം കുറിച്ചു.യു.എ.ഇയിൽ മഴക്കാലം അടുത്തതോടെ സുരക്ഷയൊരു ക്കാനുള്ള നടപടികൾ ആരംഭിച്ചു.മഴയുടെ ആഘാതം ഏറ്റവു മധികം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ പ്രത്യേക മുൻകരുതൽ സ്വീകരി ക്കാൻ അരംഭിച്ചിരിക്കുകയാണ് അധികൃതർ. ഇവിടങ്ങളിൽ സന്ദർശനം നടത്തി നടപടികളെടുക്കാനാണ് തീരുമാനം.
No Comments
Leave a Comment