യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 1000 കടന്നു
June 9, 2022
യുഎഇയിൽ പ്രതിദിന കോവിഡ് നിരക്ക് വീണ്ടും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,031 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 712 പേർ രോഗമുക്തി നേടിയതായി ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് യുഎഇയിൽ കോവിഡ് കേസുകൾ ഒരു ദിവസം 1000 കടക്കുന്നത്. നേരത്തെ നൂറിൽ താഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടിക്കൂടി വരികയായിരുന്നു.ആകെ രോഗികൾ: 9,13,984. രോഗമുക്തി നേടിയവർ ആകെ: 896,448. ആകെ മരണം: 2305. ചികിത്സയിലുള്ളവർ: 15,231 വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,851 പേർക്ക് കൂടി ആർ ടി–പിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
No Comments
Leave a Comment