യുഎഇയിൽ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈൽ ഡേറ്റ, കുറഞ്ഞ നിരക്കിൽ ഫോൺ കോള്‍
September 15, 2023

യുഎഇയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് (ബ്ലൂ കോളർ) സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും ലഭ്യമാക്കുന്നു. ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കുന്നത്.6 മാസത്തേക്കാണ് പദ്ധതിയെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവീസ് സെന്ററുകളിൽനിന്നും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് വഴിയും സിം ലഭിക്കും.തൊഴിലാളികൾക്ക് നാട്ടിലുള്ള കുടുംബവുമായി കൂടുതൽ സമയം ബന്ധപ്പെടാൻ അവസരമൊരുക്കുന്ന പദ്ധതി എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻ കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
No Comments
Leave a Comment