യുഎഇയിൽ തുടർച്ചയായ അഞ്ചാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികൾ
June 13, 2022
യുഎഇയിൽ പ്രതിദിന കോവിഡ്19 കേസുകൾ തുടർച്ചയായ അഞ്ചാം ദിവസവും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,319 പേർക്ക് കോവിഡ് ബാധിച്ചതായും 1076 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 14ന് ശേഷം, ഇൗ മാസം ഒൻപതിനായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു.മാസ്ക്ക് ഒഴിവാക്കരുതെന്നും ജഗ്രതതുടരണമെന്നും മുന്നറിയിപ്പ് നൽകി.
No Comments
Leave a Comment