യുഎഇയിൽ താപനില കൂടുന്നു
May 19, 2023

യുഎഇയിൽ താപനില കൂടിക്കൂടി വരുന്നു. ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ട് തവണ 45 ഡിഗ്രി സെൽഷ്യസ് കടന്നു. ഞായറാഴ്ച അൽ ദഫ്‌റയിൽ 46 ഡിഗ്രി സെൽഷ്യസ് ഉയർന്നപ്പോൾ, കഴിഞ്ഞ ദിവസം അൽ ഗെവീഫാത്തിൽ 47.1 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടു. ഇന്നലെ താപനില അൽപം കുറഞ്ഞെങ്കിലും കൽബയിൽ 44.6 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ മെർക്കുറി ഗണ്യമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ, താപനില 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് രേഖപ്പെടുത്തിയത്. എന്നാൽ, തിങ്കളാഴ്ച താപനിലയിൽ കുറവുണ്ടായി. താപനിലയിൽ 5ºസെൽഷ്യസ് മുതൽ 7ºസെൽഷ്യസ് വരെ കുറവുണ്ടായി. ഇത് ചൊവ്വാഴ്ച വരെ തുടരും. ബുധനാഴ്ച താപനില വീണ്ടും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അതിന് ശേഷം വീണ്ടും രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുന്നതിനും യുഎഇ സാക്ഷ്യം വഹിക്കും.അടുത്ത രണ്ടു ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. പരമാവധി 36 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. മുൻ ദിവസത്തെ അപേക്ഷിച്ച് ഗണ്യമായ കുറവാണിത്. അതുപോലെ, ദുബായിൽ താപനില കുറയും. മെർക്കുറി 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം ആദ്യം യുഎഇയിൽ ശൈത്യകാലം അവസാനിച്ചു. മേയ് ആണ് ശീതകാലത്തിനും വേനൽക്കാലത്തിനും ഇടയിലുള്ള ആദ്യത്തെ പരിവർത്തന ഘട്ടം
No Comments
Leave a Comment