യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 96 കമ്പനികൾക്ക് പിഴ ചുമത്തി
September 22, 2023

യുഎഇയിൽ 96 കമ്പനികൾ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ 1.13 ലക്ഷം പരിശോധനകൾ നടത്തി. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ഇടവേള നൽകാതെ ജോലി ചെയ്യിപ്പിക്കുക, വിശ്രമിക്കാൻ സൗകര്യം ഒരുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. നിയമം ലംഘിച്ച കമ്പനികൾക്ക് ആളൊന്നിന് 5000 ദിർഹം വീതം പരമാവധി അര ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്.
No Comments
Leave a Comment