യുഎഇയിൽചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ : താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തും
June 10, 2022
യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.അബുദാബിയിൽ താപനില 43 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലും എത്തും.അബുദാബിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 48.7 ° C ആണ്. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തും. നേരിയതോ മിതമായതോ ആയ കാറ്റ് ഇന്ന് പകൽ സമയത്ത് പൊടിപടലങ്ങൾ വീശുന്നതിനും കാരണമാകും.
No Comments
Leave a Comment