യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങളുടെ നിരോധനം
September 20, 2023

യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. യുഎഇ മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റേതാണ് നടപടി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.യുഎഇ നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചത്. ദുബായിലെ ഷമ്മ അല്‍ മഹൈരി ഡൊമസ്റ്റിക് വര്‍ക്കേഴ്സ് സര്‍വീസ് സെന്റര്‍, അജ്മാനിലെ അല്‍ ബാര്‍ഖ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് സര്‍വീസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. രണ്ട് സ്ഥാപനങ്ങളും നിയമ വിരുദ്ധമായി നിരവധി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി പരിശോധയില്‍ വ്യക്തമാവുകയായിരുന്നു. വന്‍ തുക പിഴ ചുമത്തുകയും ചെയ്തു.യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഊര്‍ജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി. അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍ വരുമെങ്കിലും നാല് മാസം പിഴ ചുമത്തില്ല. വാഹനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനാണ് നാല് മാസത്തെ സമയപരിധി അനുവദിച്ചിരിക്കുന്നത്.ഈ മാസം നാലിനാണ് ഭാരമേറിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം യുഎഇ പ്രഖ്യാപിച്ചത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പരമാവധി 65 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് മാത്രമാകും അടുത്ത മാസം ഒന്ന് മുതല്‍ യുഎഇയിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ അനുമതി ഉണ്ടാവുക. ഒന്നാം തീയതി മുതല്‍ നിരോധനം നിലവില്‍ വരുമെങ്കിലും നാലുമാസം വാഹനങ്ങള്‍ക്ക് ഗ്രേസ് കാലയളവ് അനുവദിക്കും.ഫെബ്രുവരി ഒന്നുമുതലാകും പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. അതിനുള്ളില്‍ വാഹനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
No Comments
Leave a Comment