യുഎഇയില്‍ ഉയരുന്ന കോവിഡ് ആശങ്ക #June 16th
June 16, 2022
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരാഴ്ചയായി ആയിരത്തിന് മുകളില്‍ തുടരുന്നു.ഇന്ന് മരണവും സ്ഥിരീകരിച്ചു . ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,243 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഏറെ ദിവസത്തിന് ശേഷം ഇന്ന് പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പുതിയതായി നടത്തിയ 311,742കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 923,001 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍903,690. പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,306 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,005.കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
No Comments
Leave a Comment