യുഎഇയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം
March 17, 2023

വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഇ–പെർമിറ്റിനായി രണ്ട് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് വ്യക്തിഗത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും താമസക്കാർക്കും മുൻകൂറായിമരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഇ–പെർമിറ്റിനായികൾ നേടാനോ അല്ലെങ്കിൽ രാജ്യത്തെ തുറമുഖങ്ങളിൽ എത്തുമ്പോൾ മരുന്നുകളും ഉപകരണങ്ങളും വെളിപ്പെടുത്താനോ സേവനം തിരഞ്ഞെടുക്കാം. തുടർന്ന് കസ്റ്റംസ് അധികൃതർ മന്ത്രാലയവുമായി ഏകോപിപ്പിക്കുകയും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. പുതിയ നിയമം യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ള രോഗികളായ പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.രണ്ട് സേവനങ്ങളും ലഭ്യമാകുന്നതിന് ഉപഭോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിലെ വെബ്സൈറ്റിലേക്കോ സ്മാർട്ട് ആപ്പിലേക്കോ ലോഗിൻ ചെയ്യാൻ കഴിയും. അവ സേവന വിഭാഗത്തിൽ ലഭ്യമാണ്. ഉപയോക്താക്കൾ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും രേഖകൾ അറ്റാച്ചുചെയ്യുകയും ഇലക്‌ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുകയും വേണം. മന്ത്രാലയത്തിന്റെ സേവന നിബന്ധനകൾ അനുസരിച്ച് രാജ്യത്തേക്ക് വരുന്ന വ്യക്തികൾക്ക് രാജ്യത്ത് താമസിക്കുന്ന സമയത്ത് അവരുടെ വ്യക്തിഗത ഉപയോഗത്തിന് ആവശ്യമായ മരുന്ന് നിശ്ചിത തോതിൽ കൊണ്ടുവരാൻ അനുവാദമുണ്ട്. എങ്കിലും, നിയന്ത്രിത മരുന്നുകൾ കൊണ്ടുവരണമെങ്കിൽ പരമാവധി മൂന്ന് മാസത്തേക്ക് മാത്രം കൊണ്ടുവരാനാണ് അനുവാദം. കൂടാതെ ആവശ്യമായ എല്ലാ രേഖകളും നൽകണം.
No Comments
Leave a Comment