യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളും ഈമാസം 30ന് അടയ്ക്കും.
June 28, 2022
യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളും മധ്യവേനൽ അവധിക്കായി ഈമാസം 30ന് അടയ്ക്കും. അബുദാബിയിൽ ജൂലൈ ഒന്നാം തീയതിയാണ് സ്കൂൾ അടയ്ക്കുക. അധ്യാപകർ 4 വരെ ജോലി ചെയ്യണം. ഏപ്രിലിൽ അധ്യയനം ആരംഭിച്ച് പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞാണ് 2 മാസത്തേക്ക് സ്കൂൾ അടയ്ക്കുന്നത്. ഓഗസ്റ്റ് 29ന് സ്കൂൾ തുറക്കും. അധ്യാപകർ 24ന് സ്കൂളിൽ ഹാജരാകണം.
No Comments
Leave a Comment