യാചകർക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്, 3 ലക്ഷം ദിർഹവുമായി ഒരാൾ പിടിയിൽ
March 21, 2023

ദുബായിൽ യാചകർക്കെതിരെ പൊലീസ് മുന്നറിയിപ്പ് നൽകി .ഭിക്ഷാടന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാചകരെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് പൊലീസ് പുറത്തിറക്കി. ആളുകളുടെ ദയനീയത പിടിച്ചുപറ്റാൻ അടവുകളുമായെത്തുന്ന യാചകരുടെ കെണികളിൽ വീഴരുതെന്നാണ് പൊലീസ് പറയുന്നത്.റമസാൻ കാലം ലക്ഷ്യമിട്ട് യാചകർ ഇറങ്ങാൻ സാധ്യത ഉണ്ട് .നിലവിൽ പിടിയിലായ 90 ശതമാനം യാചകരും റമസാൻ മാസത്തിൽ വിസിറ്റിങ് വീസയിൽ സന്ദർശകരായി ദുബായിൽ എത്തിയവരാണെന്നും ഇത്തരത്തിലുള്ള യാചകരെ പിടികൂടാൻ തങ്ങൾ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ജനറൽ സയീദ് സുഹൈൽ അൽ അയലി പറഞ്ഞു.’ഭൂരിഭാഗം യാചകരും തട്ടിപ്പുകാരാണ്. റമസാൻ മാസത്തില്‍ ദുബായിലെത്തി പള്ളികള്‍ക്ക് സമീപം കറങ്ങിനടന്ന് പണം യാചിക്കലാണ് പതിവ് രീതി. ഇത്തരക്കാരുടെ തട്ടിപ്പിൽ വീഴരുത്’. ‘ബെഗ്ഗിങ് ഈസ് എ റോങ് കൺസെപ്റ്റ് ഓഫ് കംപാഷൻ’ എന്ന പേരിൽ പൊലീസ് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഭിക്ഷതേടലിനൊപ്പം മോഷണവും കുട്ടികളെ ചൂഷണം ചെയ്യലും തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2022ൽ റമസാൻ മാസത്തിൽ മാത്രം 604 യാചകരെയാണ് പിടികൂടിയിരുന്നത്.
No Comments
Leave a Comment