മാലിന്യത്തിൽനിന്ന് ഊർജംപദ്ധതി അടുത്തവർഷം ആരംഭിക്കും

July 21, 2022
  • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

  • വീണ്ടും മഴയ്ക്ക് സാധ്യത

  • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

  • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

  • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

  • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

  • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

  • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

  • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

  • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • മാലിന്യത്തിൽനിന്ന് ഊർജംപദ്ധതി അടുത്തവർഷം ആരംഭിക്കും
    ദുബായിൽ ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.ഇവിടെ സ്ഥാപിതമായ അഞ്ചു സംസ്കരണലൈനുകളിൽ രണ്ടെണ്ണം പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കും. പ്രതിദിനം 2000 ടൺ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ 80 മെഗാവാട്ട്പുനരുപയോഗഊർജംലഭ്യമാക്കും.മാലിന്യനിക്ഷേപകേന്ദ്രങ്ങളിലയക്കുന്ന ഖരമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും സുസ്ഥിര ഊർജസ്രോതസ്സുകൾ നിർമിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾക്കനുസൃതമായി ഡി.ഡബ്ല്യു.എം.സി. നിലകൊള്ളും.ദുബായ് ക്ളീൻ എനർജി സ്ട്രാറ്റജി 2050-ന് പിന്തുണനൽകിക്കൊണ്ട് സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സംവിധാനം നടപ്പാക്കുന്നതിനും കേന്ദ്രം സംഭാവനകൾ നൽകും. ഡി.ഡബ്ല്യു.എം.സി.യുടെ നിർമാണം 75 ശതമാനം പൂർത്തിയായെന്നും അടുത്തവർഷം ഭാഗികപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുള്ള ശ്രമം നടത്തുകയാണെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌റി പറഞ്ഞു.ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നായി മാറുന്നതോടൊപ്പം മാലിന്യ ഊർജ മേഖലയിൽ ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനമുറപ്പിക്കാനും കേന്ദ്രം സഹായകരമാകും.പ്രതിദിനം 80 മെഗാവാട്ട് ഊർജ ഉത്പാദനത്തിനായി മാലിന്യം സ്വീകരിക്കുക, സ്റ്റീം ടർബൈൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്റ്റീംപ്രഷർ പ്രയോജനപ്പെടുത്തുക, വൈദ്യുത ജനറേറ്റർ പ്രവർത്തിപ്പിക്കാനാവശ്യമായ ഭ്രമണ ഊർജ ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. 2024-ൽ ഡി.ഡബ്ല്യു.എം.സി. പൂർത്തീകരിക്കുന്നതോടെ പ്രതിദിനം 5,666 ടൺ ഖരമാലിന്യസംസ്കരണത്തിലൂടെ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC