മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം കുറഞ്ഞു; പ്രവാസി പണത്തില്‍ കേരളം പിന്നിലേക്ക്,കുതിച്ച് മഹാരാഷ്ട്ര

July 20, 2022
 • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

 • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

 • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

 • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

 • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

 • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

 • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

 • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

 • യു.എ.ഇ.യിൽ മഴ തുടരും

 • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

 • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

 • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

 • അവധിക്കാല സമ്മാനമായി രണ്ട് സൗജന്യ യാത്രാ ടിക്കറ്റുകൾ : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് എമിറേറ്റ്സ് എയർലൈൻസ്

 • ഉല്ലാസമേഖലകളിൽ തിരക്കേറുന്നു; വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി യുഎഇ

 • ട്രാഫിക് നിയമലംഘന പിഴയിൽ ഇളവ്; സമയമപരിധി നീട്ടി ഷാർജ

 • പുതുക്കിയ പാസ്പോർട്ടിലെ യാത്രക്ക് ഇനി മുൻകൂർ അനുമതി വേണ്ട

 • വിസ മെഡിക്കൽ: കമ്പനികൾക്കും ഓൺലൈൻ ബുക്കിങ് സൗകര്യം

 • രാഷ്ട്രീയക്കാരുമായി പണമിടപാടിൽ ശ്രദ്ധ വേണമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്

 • ദുബായിലെ സ്‍മാർട്ട് പോലീസ് സ്റ്റേഷനുകളിൽഈ വർഷം ആദ്യപാദത്തിൽനടന്നത് 48,462 ഇടപാടുകൾ.

 • നമ്പർ പ്ലേറ്റ് മറച്ചു വാഹനമോടിച്ചു; അബുദാബിയിൽ പിടിയിലായത് 4200 ഡ്രൈവർമാർ

 • ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് അന്താരാഷ്ട്ര പുരസ്കാരം

 • കനത്ത മഴ: കേരളത്തിലേക്കു പോകുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎഇ

 • ‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇൻ ഐ ടെസ്റ്റ് നടത്താം.

 • ഇന്ധനവിലക്കുറവ്: പ്രവാസികളും ആശ്വാസത്തിൽ

 • യു എ ഇയിലെ പ്രളയബാധിത മേഖലകൾ സാധാരണനിലയിൽ -ആഭ്യന്തര മന്ത്രാലയം

 • ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 • യാത്രാ കാലതാമസം ഒഴിവാക്കാൻ ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾക്കായി രജിസ്റ്റർ ചെയ്യു

 • തൊഴിൽ പരിശീലന പരിപാടി; 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം

 • ദുബായിൽ മാത്രം 33 ലക്ഷം താമസക്കാർ

 • അപകടങ്ങളില്ലാത്ത വേനൽക്കാലം: സുരക്ഷാപ്രചാരണം തുടങ്ങി

 • മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം കുറഞ്ഞു; പ്രവാസി പണത്തില്‍ കേരളം പിന്നിലേക്ക്,കുതിച്ച് മഹാരാഷ്ട്ര
  മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു .ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുപ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020-ല്‍ 90,000 ആയി ചുരുങ്ങി. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു.2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെ വിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായിട്ടുള്ള തൊഴില്‍രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണം കുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്തെത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേസമയം, മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC