മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി
October 4, 2022

ഗൾഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് തടയാൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മൂർ, മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ സമിതി വൈസ് പ്രസിഡന്‍റ് അബ്ദുൽ റഹ്മാൻ മുറാദ് എന്നിവരാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളിലെയും അറബ് ലോ എൻഫോഴ്സ്മെന്‍റ് ഏജൻസിയിലെയും 118 ട്രെയിനുകൾ പരിശീലന പരിപാടിയിൽ പങ്കെടുക്കും. നാലാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നത് യു.എ.ഇയിൽനിന്നാണ്, 74 പേർ. ഒമാൻ 20, ബഹ്റൈൻ ആറ്, സൗദി അഞ്ച്, ഖത്തർ നാല്, ഈജിപ്ത് മൂന്ന്, കുവൈത്ത് രണ്ട്, ജോർഡൻ രണ്ട്, മൊറോക്കോ രണ്ട് എന്നിങ്ങനെയാണ് പങ്കാളിത്തം. ആദ്യമായാണ് അറബ് മേഖലയിൽ ഇത്തരമൊരു കൂട്ടായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മനുഷ്യക്കടത്ത് കണ്ടെത്തുക, തടയാൻ ആവശ്യമായ നടപടികളെടുക്കുക, പ്രഫഷനലുകളെ വളർത്തിയെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെന്‍ററുണ്ടെന്ന് പൊലീസ് അറിയിച്ചു. 901 എന്ന നമ്പർ വഴി മനുഷ്യക്കടത്ത് ഉൾപെടെയുള്ള എല്ലാ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാം.
No Comments
Leave a Comment