ബൈക്കിലെത്തുന്ന ഡെലിവറി ജീവനക്കാർക്ക് വിശ്രമ കേന്ദ്രം
March 7, 2023

ദുബായിൽ ∙മോട്ടോർ ബൈക്കിൽ എത്തുന്ന ഡെലിവറി ഡ്രൈവർമാർക്കായി ദുബായിൽ 3 വിശ്രമ കേന്ദ്രം പണിയുന്നു. യുഎഇയിൽ ആദ്യമായിട്ടാണിത്. സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ വിശ്രമ കേന്ദ്രം നിർമിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.വിശ്രമ കേന്ദ്രത്തിൽ ബൈക്കുകളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, റസ്റ്ററന്റ്, ശുചിമുറി തുടങ്ങിയവയും ഉണ്ടായിരിക്കും. പൊതുസുരക്ഷാ മാർഗനിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും കേന്ദ്രത്തിൽ ലഭ്യമാക്കും. ദുബായിൽ ഡെലിവറി സേവന കമ്പനികളുടെ എണ്ണം 48.3% വർധിച്ച് 2891 ആയി. ഇതിൽ 36ലേറെ ഓൺലൈൻ ഡെലിവറി കമ്പനികളാണ്.ഈ പശ്ചാത്തലത്തിലാണ് ഡെലിവറി ജീവനക്കാരുടെ ക്ഷേമവും സേവന നിലവാരവും ഉയർത്തുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ആർടിഎ അറിയിച്ചു. പ്രഫഷനൽ റൈഡർ സർട്ടിഫിക്കറ്റ്, ഡെലിവറി സർവീസ് എക്‌സലൻസ് അവാർഡ്, ഡ്രൈവർമാരുടെ സുരക്ഷയ്ക്കും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വേണ്ടി ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ശിൽപശാല തുടങ്ങി ഒട്ടേറെ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജബൽഅലി വില്ലേജിനു സമീപം ഫെസ്റ്റിവൽ പ്ലാസ, ദെയ്റ മുറഖബാദ് സ്ട്രീറ്റിൽ പോർട്ട് സഈദ്, റാസൽഖോർ ഇൻസ്ട്രിയൽ ഏരിയ രണ്ടിൽ അൽമനാമ സ്ട്രീറ്റ് എന്നിവിടങ്ങളിലായിരിക്കും വിശ്രമ കേന്ദ്രം പണിയുക
No Comments
Leave a Comment