ബുർജീൽ ഹോൾഡിങ്‌സ്: നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ

October 6, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ബുർജീൽ ഹോൾഡിങ്‌സ്: നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ
    യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സ് ഐപിഒയിൽ വലിയ കുതിപ്പുണ്ടാക്കുന്നു .  2 ദിർഹമായി അന്തിമ ഓഹരി വില നിശ്ചയിച്ചു. കമ്പനിയുടെ 11 % മൂലധനത്തിന് ആനുപാതികമായി ആകെ ഓഹരികൾ 550,729,221 എണ്ണം ആണ്. പുതിയ ഓഹരികളിലൂടെ കമ്പനിയിലേക്ക് 1.1 ബില്യൻ ദിർഹത്തിന്റെ നിക്ഷേപം എത്തും. അന്തിമ ഓഫർ വിലയെ അടിസ്ഥാനമാക്കി, ഒക്ടോബർ പത്തിന് ലിസ്റ്റ് ചെയ്യുമ്പോൾ  ബുർജീലിന്റെ പ്രതീക്ഷിത വിപണി മൂല്യം 10.4 ബില്യൻ ദിർഹം ആയിരിക്കും. ഇത് പ്രകാരം  ആരോഗ്യസേവന രംഗത്ത് നിന്ന് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയാണ്  ബുർജീൽ ഹോൾഡിങ്സ്. യുഎഇയിലെയും മേഖലയിലെയും നിക്ഷേപകരിൽ നിന്ന് ഐപിഒയ്ക്ക്  ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് കമ്പനി അറിയിച്ചു. ഐപിഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൻ ദിർഹത്തിലധികമായിരുന്നു, ഇത് വഴി 29 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷൻ ആണ് ഉണ്ടായത്. പുതിയ ഓഹരി ഉടമകളെ ബുർജീൽ ഹോൾഡിങ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഓഹരികൾക്ക് അർഹരായ അപേക്ഷകർക്ക് എട്ടാം തീയതി മുതൽ എസ്എംഎസ് വഴി സ്ഥിരീകരണം ലഭിക്കും. അല്ലാത്തവർക്ക് റീഫണ്ടും അന്നുമുതൽ ലഭിച്ചു തുടങ്ങും.ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ  ഡോ. ഷംഷീറിന്റെ വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിങ്‌സ് കമ്പനിക്ക് ബുർജീൽ ഹോൾഡിങ്സിൽ 70% ഓഹരി പങ്കാളിത്തമാണുണ്ടാവുക. ഐപിഒയ്ക്കായുള്ള സമാഹരണത്തിൽ  ദുബായ് ഇസ്‌ലാമിക് ബാങ്ക്  ലീഡ് മാനേജറായും ഫസ്റ്റ് അബുദാബി ബാങ്ക് ലീഡ് റിസീവിങ് ബാങ്കായും  പ്രവർത്തിച്ചു. ഇന്റർനാഷനൽ സെക്യൂരിറ്റീസാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബിഎച്ച്എം ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിങ് ഉപദേഷ്ടാവും ജെപി മോർഗൻ സെക്യൂരിറ്റീസ് മൂലധന വിപണി ഉപദേഷ്ടാവുമാണ്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram