ഫ്ലൂ വാക്സീൻ എത്തി
October 3, 2022

യുഎഇയിൽ പകർച്ചപ്പനിക്കുള്ള (ഇൻഫ്ലുവൻസ) ഫ്ലൂ വാക്സീൻ എത്തി. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്.വൈകാതെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും ഫാർമസികളിലൂടെയും വിതരണം ചെയ്യും. ശൈത്യകാലത്തെ പകർച്ചപ്പനിക്കെതിരെ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഓർമിപ്പിച്ചു.സൗജന്യം സ്വദേശികൾ, ഗുരുതര രോഗമുള്ള വിദേശികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, 50 വയസ്സിനു മുകളിലുള്ളവർ, 5 വയസ്സിനു താഴെയുള്ള കുട്ടികൾ, ആരോഗ്യമേഖലാ ജീവനക്കാർ എന്നിവർക്ക് വാക്സീൻ സൗജന്യമാണ്.
No Comments
Leave a Comment