ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് ചോർത്തി തട്ടിപ്പ്
May 15, 2023

മൊബൈൽ ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് സംഘം വിലസുന്നു. തട്ടിപ്പിന് ഇരയായവരിൽ മലയാളികളും. ചെങ്ങന്നൂർ സ്വദേശിയും അബുദാബിയിൽ സേഫ്റ്റി ഓഫിസറുമായ ജോൺ ചെറിയാന് നഷ്ടപ്പെട്ടത് 4.23 ലക്ഷം രൂപ (19,000 ദിർഹം). പരാതിപ്പെട്ടപ്പോൾ കൈമലർത്തിയ ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് ജോൺ.തട്ടിപ്പ് ഇങ്ങനെ ഇരകളുടെ ക്രെഡിറ്റ് കാർഡ്, അക്കൗണ്ട് നമ്പർ, രഹസ്യ കോഡ് എന്നിവ കണ്ടുപിടിക്കുന്ന തട്ടിപ്പുസംഘം മൊബൈൽ ഫോണും ഇ–മെയിലും ഒരേസമയം ഹാക്ക് ചെയ്ത് പ്രവർത്തന രഹിതമാക്കിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഈ സമയത്ത് സംഘം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിവിധ ഓൺലൈൻ സൈറ്റുകളിൽ പർച്ചേസ് ചെയ്യും. പ്രവർത്തന രഹിതമായതിനാൽ ഇടപാടിന്റെ ഒ.ടി.പി മൊബൈൽ ഫോണിൽ വരില്ല.ഇതേസമയം ഇ–മെയിലിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ പക്കലായതിനാൽ അതിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഇടപാട് തുടരുന്നു. ഒരേസമയം വിവിധ സൈറ്റുകളിലൂടെ വൻതുകയ്ക്ക് സാധനം വാങ്ങുകയാണ് ഇവരുടെ രീതി. ക്രെഡിറ്റ് കാർഡിന്റെ പരിധി തീരുവോളം ഇങ്ങനെ പർച്ചേസ് ചെയ്തവരുണ്ട്. തുരുതുരാ ഒ.ടി.പി വരുമ്പോൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഫോൺ പ്രവർത്തനരഹിതമാക്കിയുള്ള തട്ടിപ്പ്.
No Comments
Leave a Comment