പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്
November 29, 2022
യു എ ഇ ദേശീയ ദിനാഘോഷങ്ങളിൽപൊതുജനങ്ങളോടൊപ്പം ദുബായ് പോലീസും പങ്കുചേർന്നു. കമ്യൂണിറ്റി ഹാപ്പിനെസ്സ് ജനറൽ ഡിപ്പാർട്ട്മെന്റ്, ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്, കെ 9 സെക്യൂരിറ്റി ഇൻസ്പെക്ഷൻ യൂണിറ്റ്, ദുബായ് പോലീസ് മ്യൂസിക് ബാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥ രാണ് ആഘോഷപരിപാടികളിൽ പങ്കെടുത്തത്.ദുബായ് സർവകലാശാല, ദേര പ്രൈവറ്റ് സ്കൂൾ, നോർഡ് ആംഗ്ലിയ ഇന്റർനാഷണൽ സ്കൂൾ, ദുബായ് പോലീസ് കിൻഡർഗാർട്ടൻ, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി, വെർനസ് ഇന്റർനാഷണൽ സ്കൂൾ, ജുമേര കോളേജ് എന്നിവിടങ്ങളിലാണ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.സമൂഹത്തിലെ എല്ലാ ജനവിഭാഗവുമായി ആശയവിനിമയം നടത്താനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള പോലീസ് താത്പര്യത്തെ ക്കുറിച്ച് സുരക്ഷാ ബോധവത്കരണവിഭാഗം ഡയറക്ടർ ബുട്ടി അഹമ്മദ് ബിൻ ദർവിഷ് അൽ ഫലസി ആഘോഷവേളയിൽ പറഞ്ഞു.
No Comments
Leave a Comment