പുതിയ മെറ്റാവേഴ്സ് പദ്ധതി അവതരിപ്പിച്ച് ദുബായ്..40,000 വെർച്വൽ തൊഴിലവസരങ്ങൾ
July 19, 2022

വൻ ജോലി സാധ്യതകൾ വാഗ്ദാനം ചെയ്ത് പുതിയ മെറ്റാവേഴ്സ് പദ്ധതി അവതരിപ്പിച്ച് ദുബായ്. 40,000 ലേറെ ജോലി സാധ്യതകളാണ് ഉള്ളത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ മെറ്റാവേഴ്സ് കമ്പനികളുടെ എണ്ണം അഞ്ച് മടങ്ങായി വർധിപ്പിച്ച് സമ്പദ് വ്യവസ്ഥയ്ക്ക് 400 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സിൽ അധ്യക്ഷനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത രണ്ടുപതിറ്റാണ്ടുകളിലായി ജീവിത്തിന്റെ എല്ലാ മേഖലയിലെയും ബാധിക്കുന്ന വിപ്ലവമായിരിക്കും മെറ്റാവേഴ്സെന്നും ദുബായിൽ മാത്രം ആയിരത്തിേലേറെ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഓഗ്മെന്റ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ അടുത്തതലമാണ് മെറ്റാവേഴ്സ്
No Comments
Leave a Comment