പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം
November 25, 2022

പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസവുമായി അധികൃതർ. വിസിറ്റ് വിസയിൽ ഒന്നിൽ കൂടുതൽ പേരും പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപപ്പേരോ, പിതാവിന്‍റെ പേരോ മതിയെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു . ഓൺ അറൈവൽ വിസക്ക് യോഗ്യതയുള്ളവർക്ക് പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപ്പേരോ, പിതാവിന്‍റെ പേരോ വേണം.പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമാണ് കൊടുത്തിരിക്കുന്നതെങ്കില്‍ രാജ്യത്തേ യ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർ മേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പറഞ്ഞു.
പാസ്പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്‌പോർട്ടിൽ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്പോർട്ടിന്റെ രണ്ടാമത്തെ പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ വിഒഎ-യ്ക്ക് അർഹതയുണ്ട്. സിംഗിൾ നെയിം (ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫ ർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പാസ്പോർട്ടിൽ ഒറ്റപ്പേരുള്ള മലയാളികളടക്കം ഒട്ടേറെ പേർ ആശങ്കയിലായിരുന്നു. ഇവരിൽ ഇതിനകം സന്ദർശക വീസ ലഭിച്ചവരുമുണ്ട്. പലരെയും വിമാനത്താവളങ്ങളിൽ നിന്ന് മടക്കിയയക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. പാസ്പോർട്ടിൽ പിതാവിന്റെ പേരോ കുടുംബപ്പേരോ ചേർക്കാൻ ഇതിനകം പലരും അപേക്ഷിച്ചുകഴിഞ്ഞു.
No Comments
Leave a Comment