പരാതികളും സൈബർ ആക്രമണങ്ങളും പൊളിക്കാൻ സൂപ്പർ സ്മാർട്ടായി ദീവ വരുന്നു
August 1, 2022
ദുബായിൽ നിർമിതബുദ്ധി ഉപയോഗിച്ച് ജലവിതരണശൃംഖല കൂടുതൽ മെച്ചപ്പെടുത്താൻ ദുബായ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റി (ദേവ) തയ്യാറെടുക്കുന്നു.യു.എ.ഇ.യു ടെ ജലസുരക്ഷാതന്ത്രം 2036-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനു ള്ള ശ്രമങ്ങൾ വർധിപ്പിക്കുമെന്നും സി.ഇ.ഒ. സയീദ് മുഹമ്മദ് അൽ തായർപറഞ്ഞു.ചോർച്ച തടയാനും പിഴവുകൾ നിരീക്ഷിക്കാനും സാധിക്കുന്ന ഒട്ടേറെ സാങ്കേതികരീതികൾ ഇതിനകം ദേവ വികസിപ്പിച്ചിട്ടുണ്ട്. സെൻസർ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് മീറ്ററുകളുടെയും പമ്പുകളുടെ യും തകരാറുകൾ ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകളിലൂടെ മനസ്സിലാക്കാം. ഉപഭോക്താക്കൾക്ക് പരിസരങ്ങളിൽ വെള്ളംചോരുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകാനും സാധിക്കും. നിർമിതബുദ്ധി, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നത് തുടരുമെന്നും ആദ്ദേഹം പറഞ്ഞു.
No Comments
Leave a Comment