പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം
September 13, 2023

ശൈത്യകാല പകർച്ചപ്പനിക്ക് (സീസണൽ ഫ്ലൂ) എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ഷാർജയിൽ ആരംഭിച്ചു . ആരോഗ്യ വിഭാഗം ജീവനക്കാർ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ) എന്നിവരുടെ വീടുകളിൽ എത്തി വാക്സീൻ നൽകുമെന്ന് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.ശൈത്യകാലം തീരുന്നതുവരെയുള്ള വാക്സീൻ ക്യാംപെയിനിലൂടെ 2000 പേർക്ക് സൗജന്യമായി കുത്തിവയ്ക്കുമെന്ന് സീനിയേഴ്‌സ് സർവീസസ് സെന്റർ ഡയറക്ടർ ഖുലൂദ് അൽ അലി പറഞ്ഞു. അൽദൈദ് സിറ്റി, അൽ ഹംരിയ, അൽ മദാം, അൽ ബതേഹ്, കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ, മലീഹ എന്നിവിടങ്ങളിൽ ഉള്ളവർക്കും വാക്സീൻ നൽകും. പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി.
No Comments
Leave a Comment