നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

June 23, 2022
  • വേനലാഘോഷം; സമ്മർ പാസുമായി അബുദാബി

  • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

  • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

  • യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത

  • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

  • ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും

  • തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം

  • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

  • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

  • വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

  • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

  • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

  • വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും

  • അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ

  • വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം

  • യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

  • സർക്കാർ മുദ്രയുണ്ടെങ്കിൽ പോലുംവ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്,

  • വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട

  • ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

  • യുഎഇയില്‍ ചൂട് ഉയരുന്നു

  • എയർ സുവിധ’യും മാറിയേക്കും

  • ദുബയ് എക്‌സ്‌പോ 2020 പുതിയ പദ്ധതിയുടെ പ്ലാൻ പ്രഖ്യാപിച്ചു

  • യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ, തടവും

  • ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th

  • ഭക്ഷണം നൽകുന്നതാണോ ധൂർത്ത്? ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി# June 17th

  • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

  • അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th

  • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി
    ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയും റോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് നിർമാതാക്കൾ വിവരം പുറത്തുവിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലി മെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾ ഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്‌നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർ മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറ് സൗദി–യുഎഇ അതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽ അബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി. യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും ആണ് .സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായ ഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. യുഎഇയിലുടനീളം  11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ് പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC