ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും
September 28, 2022

ദുബായിലെ യൂട്ടിലിറ്റി നിരക്കുകൾ വർധിപ്പിച്ചിട്ടില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) വ്യക്തമാക്കി. ഭാവിയിൽ നിരക്കുകളിൽ മാറ്റം വരുത്താനും ദേവയ്ക്ക് പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു.ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനു ശേഷമായിരുന്നു പ്രതികരണം .കഴിഞ്ഞ 15 വർഷമായി നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണെന്ന് ദേവ സി.ഇ.ഒ.സയീദ് മുഹമ്മദ് അൽ തയാർ പറഞ്ഞു. ജലം, ഊർജ, സാങ്കേതികവിദ്യ പരിസ്ഥിതി പ്രദർശനത്തിന്റെ (ഡബ്ല്യൂ.ഇ.ടി.ഇ.എക്സ്.) 24-മത് പതിപ്പിലാണ് അൽ തയാർ ഇക്കാര്യം വ്യക്തമാക്കിയത്.ലാഭകരവും വിശ്വസനീയവുമായ നിക്ഷേപ കരാറുകളിലൂടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. നിലവിൽ മൊത്തം ശേഷിയുടെ 12 ശതമാനം ശുദ്ധ ഊർജ്ജം ദേവയ്ക്കുണ്ട്.2030- ൽ ഇത് 25 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ പ്രതീക്ഷിച്ചതിലും കുറഞ്ഞ സമയത്തിനുള്ളിൽ പ്രാബല്യത്തിലാക്കാനും സാധിച്ചു.പാർപ്പിടം, വ്യവസായം എന്നീ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിൽ പ്രാപ്തമാന്നെനും അദ്ദേഹം സൂചിപ്പിച്ചു.
No Comments
Leave a Comment