ദുബൈയിൽ ട്രാഫിക് നിയമം പാലിക്കൂ; നേടൂ 1000ദിർഹം സമ്മാനം

March 10, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബൈയിൽ ട്രാഫിക് നിയമം പാലിക്കൂ; നേടൂ 1000ദിർഹം സമ്മാനം
    ട്രാഫിക്​ നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക്​ അപ്രതീക്ഷി തമായി സമ്മാനം നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പദ്ധതി. മാർച്ച്​ ആറു മുതൽ 12വരെ നടക്കുന്ന ‘ഗൾഫ്​ ട്രാഫിക്​ വീക്ക്​-2023’ന്‍റെ ഭാഗമായാണ്​ രണ്ടുദിവസത്തെ പദ്ധതി നടപ്പിലാക്കുന്നത്​. ട്വിറ്റർ വഴിയാണ്​ പദ്ധതി സംബന്ധിച്ച്​ അധികൃതർ വെളിപ്പെടുത്തിയത്​. റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച്​ യാത്ര ചെയ്യുന്ന 20പേരെ തെരഞ്ഞെടുത്താണ്​ സമ്മാനം നൽകുക. ‘ദ സേഫ് റൈഡർ’ എന്നുപേരിട്ട പദ്ധതിയിൽ ആകെ 20,000ദിർഹമാണ്​ വകയിരുത്തിയിട്ടുള്ളത്​.ആർ.ടി.എ നേരത്തെ പുറത്തിറക്കിയ ട്രാഫിക്​ നിയമങ്ങളെല്ലാം പാലിക്കുന്നവർക്കാണ്​ കാഷ്​ പ്രൈസ്​ നൽകുന്നത്​. എന്നാൽ ഏത്​ ദിവസങ്ങളിലാണ്​ അധികൃതർ വിജയികളെ കണ്ടെത്തുന്നതിന്​ പരിശോധന നടത്തുകയെന്ന്​ വ്യക്​തമല്ല. സുരക്ഷിതവും നിയമം പാലിച്ചുമുള്ള ഇ-സ്കൂട്ടർ, സൈക്ക്​ൾ യാത്രകൾ പ്രോൽസാഹിപ്പിക്കുകയും ബോധവൽകരണ വുമാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. ആയിരക്കണക്കിനാളുകൾ ദുബൈയിൽ ഇ-സ്കൂട്ടറുകളും സൈക്ക്​ളുകളുമായി ദിവസവും നിരത്തിലിറങ്ങുന്നുണ്ട്​. എന്നാൽ പലരും മുഴുവൻ നിയമങ്ങളും പാലിക്കാൻ സന്നദ്ധമാകുന്നില്ല. ഈ സാഹചര്യത്തിൽ ബോധവൽകരണത്തിനായി വിവിധ പരിപാടികൾ അധികൃതർ ഒരുക്കുന്നുണ്ട്​.സുരക്ഷാ ഹെലമെറ്റ്​ ധരിക്കുക, വേഗപരിധികൾ പാലിക്കുക, ശരിയായ പാതകളിലൂടെ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിയമങ്ങളാണ്​ കൃത്യമായി പാലിക്കു​ന്നുണ്ടേയെന്ന്​ പരിശോധിക്കുക. സൈക്ക്​ൾ സൗഹൃദ നഗരമായ ദുബൈയിൽ ആകെ 21പ്രദേശങ്ങളിൽ 390കി. മീറ്റർ നീളത്തിൽ പ്രത്യേക പാതകൾ തന്നെ നിർമിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക്​ രജിസ്​ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്​. ശരാശരി 423രജിസ്​ട്രേഷനുകൾ ദിവസവും അതോറിറ്റി നൽകുന്നുണ്ടെന്ന്​ നേരത്തെ അധികൃ​തർ വെളിപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളും കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ്​ ട്രാഫിക്​ ബോധവൽകരണത്തിന്​ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നത്​.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram