ദുബൈയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ൽടാക്സികളുടെ എണ്ണം വർധിപ്പിക്കും. വരും വർഷങ്ങളിൽ 80 ശതമാനമായരിക്കും വർധന. ഹല ഇ-ഹെയ്ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്ൽ ടാക്സികൾ മുഖേനയായിരുന്നു.ദുബൈയിയെ സ്മാർട്ട്നഗരമാക്കി മാറ്റുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നീക്കം. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകി വരുന്നുണ്ട്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഇ-ഹെയ്ൽ സേവനമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. 2019ലാണ് ഇ-ഹെയ്ൽസേവനം തുടങ്ങിയത്. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞ വർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു.ഇ-ഹെയ്ൽ സേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ് പ്രദേശങ്ങളും കണ്ടെത്തും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട്ആപ്പുകളിലൂടെ ഈ പാർക്കിങ് ഏരിയകൾ തിരിച്ചറിയാം. പത്ത് സെക്കൻഡിനുള്ളിൽ ബുക്കിങ്, തൊട്ടടുത്ത ടാക്സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക്ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്ൽ സർവീസ് മുഖേന ലഭിക്കും

March 23, 2023
 • ഗ്ലോബൽ വില്ലേ‍ജ് അടുത്ത സീസൺ ഒക്ടോബറിൽ

 • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

 • പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

 • അബുദാബിയിലും ഓൺലൈന്‍ ഡെലിവറിയുമായി യൂണിയന്‍ കോപ്

 • ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യുഎഇ

 • കെട്ടിടസുരക്ഷയിൽ ഫീൽഡ് സർവേ ആരംഭിച്ചു

 • ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി

 • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

 • യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം

 • നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്മണിക്കൂറിനകം ഡ്രൈവിങ് ലൈസൻസ് വീട്ടിലെത്തും

 • ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്‍റെ ഉത്തരവ്

 • പരിശോധനകൾ കർശനമാക്കി RTA

 • യുഎഇ തൊഴിൽ വീസ ഇനി മൂന്ന് വർഷം

 • സർക്കാർ സേവനങ്ങളുടെ മികവ് വിലയിരുത്തി പൊതുജനം; ഫലം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

 • 2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം

 • യുഎഇയിൽ മഴ

 • ഷാർജയില‍െ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി

 • യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ്: 20 ലക്ഷം പേർ അംഗങ്ങളായി

 • യുഎഇയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം കുത്തനെ കൂടി

 • അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ

 • കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്

 • വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം

 • ആറു രാജ്യങ്ങളിലൂടെ കുതിക്കാൻ ജിസിസി റെയിൽ

 • കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

 • യുഎഇയിൽ തൊഴിൽ പെർമിറ്റ് 3 വർഷമാക്കിയേക്കും; തൊഴിലുടമകളുടെ അധിക ബാധ്യത കുറയ്ക്കുക ലക്ഷ്യം

 • അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

 • യുഎഇയിൽ താപനില കൂടുന്നു

 • മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ

 • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

 • ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം

 • ദുബൈയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ൽടാക്സികളുടെ എണ്ണം വർധിപ്പിക്കും. വരും വർഷങ്ങളിൽ 80 ശതമാനമായരിക്കും വർധന. ഹല ഇ-ഹെയ്ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്ൽ ടാക്സികൾ മുഖേനയായിരുന്നു.ദുബൈയിയെ സ്മാർട്ട്നഗരമാക്കി മാറ്റുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നീക്കം. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകി വരുന്നുണ്ട്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഇ-ഹെയ്ൽ സേവനമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. 2019ലാണ് ഇ-ഹെയ്ൽസേവനം തുടങ്ങിയത്. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞ വർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു.ഇ-ഹെയ്ൽ സേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ് പ്രദേശങ്ങളും കണ്ടെത്തും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട്ആപ്പുകളിലൂടെ ഈ പാർക്കിങ് ഏരിയകൾ തിരിച്ചറിയാം. പത്ത് സെക്കൻഡിനുള്ളിൽ ബുക്കിങ്, തൊട്ടടുത്ത ടാക്സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക്ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്ൽ സർവീസ് മുഖേന ലഭിക്കും
  യുഎഇയിൽ യാചനയും അവരെ പ്രോത്സാഹിപ്പിക്കുന്നതും വലിയ നിയമ ലംഘനമായാണ് കണക്കാക്കി വരുന്നത്. യാചകർക്ക് മാത്രമല്ല, അവരെ സഹായിക്കുന്നവർക്കും ശിക്ഷാനപടികൾ നേരിടേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.2022 നവംബറിനും ഈ മാർച്ചിനുമിടയിൽ മാത്രം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി ധാരാളം യാചകരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വ്യക്തികളും സംഘങ്ങളുമെല്ലാം അനധികൃതമായി രാജ്യത്ത് താമസിച്ച് ഭിക്ഷാടനം നടത്തി വൻതുക സ്വരൂപിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.റമദാൻ മാസത്തിലെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഭിക്ഷാടനം ക്രമാതീതമായി ഉയരുന്നത് തടയാനാണ് അധികൃതർ ഇപ്പോൾ പ്രത്യേകം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഭിക്ഷാടകർക്ക് നേരിട്ട് സംഭാവനകൾ നൽകുന്നതിന് പകരം രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി മാത്രം സംഭാവന നൽകിയാൽ ആ തുക കൃത്യമായി ആവശ്യക്കാരിലേക്ക് എത്തുമെന്നാണ് അധികാരികൾ ഉറപ്പുനൽകുന്നത്.രാജ്യത്തിന്റെ ഉയർന്ന സംസ്‌കാരവും ക്രമസമാധാനവും സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാണ് സർക്കാർ ഇത്തരം നടപടികൾ മുന്നോട്ടു വയ്ക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിലല്ലെങ്കിലും ഭിക്ഷാടനം രാജ്യത്ത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണെന്ന് പൊലീസ് പൊതുജനങ്ങളെ ആവർത്തിച്ച് ഓർമ്മിപ്പിക്കാറുണ്ട്.ഭിക്ഷാടകരുമായി ഇടപഴകുന്നതും സംഭാവന നൽകുന്നതും അവർക്ക് കൂടുതൽ പ്രോത്സാഹനമാകുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ. രാജ്യത്തിന് പുറത്ത് നിന്നുള്ള സംഘടിത സംഘങ്ങളാണ് യാചകരിൽ ഭൂരിഭാഗവും. ഇവർ വിശുദ്ധ മാസത്തിൽ വിശ്വാസികളുടെ സന്മനസ്സിനെ ചൂഷണം ചെയ്യുകയാണെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 604 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 2,235 റിപ്പോർട്ടുകളാണ് അന്ന് അതോറിറ്റിക്ക് ലഭിച്ചത്.ദുബൈ നിവാസികൾ 901 എന്ന ദുബൈ പൊലീസിന്റെ കോൾ സെന്റർ നമ്പർ വഴിയോ അല്ലെങ്കിൽ 800243 /8004888 എന്നീ നമ്പരുകൾ വഴിയോ ആണ് ഇത്തരം യാചകരെ ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ടത്.അതുമല്ലെങ്കിൽ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലോ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ ലഭ്യമാകുന്ന ‘പോലീസ് ഐ’ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകൾ വഴി ഭിക്ഷാടനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്. അബൂദബിയിൽ 999 അല്ലെങ്കിൽ 8002626 എന്ന നമ്പരുകളിൽ വിളിച്ചറിയിക്കണം.അല്ലെങ്കിൽ, aman@adpolice.gov.ae എന്ന വിലാസത്തിലേക്ക് മെയിൽ അയക്കണം. ഷാർജയിൽ 901 , 06-5632222 , 06-5631111 എന്ന നമ്പരുകളിലും റാസൽഖൈമയിൽ 07-2053372 എന്ന നമ്പരിലും റിപ്പോർട്ട് ചെയ്യണം. അജ്മാനിൽ 06-7034310, ഉമ്മുൽ ഖുവൈനിൽ 999, ഫുജൈറയിൽ 09-2051100, 09-2224411 എന്നീ നമ്പരുകളിലുമാണ് യാചകരെ ക്കുറിച്ച അറിയിക്കേണ്ടത്.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC
  Facebook
  Twitter
  YouTube
  Instagram