ദുബൈയിലെ സ്‌കൂൾബസുകളിൽ റോഡ് ഗതാഗത അതോറിറ്റിയുടെ പരിശോധന
September 11, 2023

ദുബൈയിലെ സ്‌കൂൾബസുകളിൽ റോഡ് ഗതാഗത അതോറിറ്റിയുടെ പരിശോധന. ആർ.ടി.എ പൊതുഗതാഗതവകുപ്പിനു കീഴിലാണ് പരിശോധന നടന്നത്. കുട്ടികളെ വീടുകളിൽ നിന്ന് സ്‌കൂളുകളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.ഓരോപ്രായത്തിലുള്ള കുട്ടികൾക്കും നിശ്ചയിച്ച മാനദണ്ഡങ്ങൾ മുൻനിർത്തിയായിരുന്നു പരിശോധന. എല്ലാ വർഷവും അധ്യയന വർഷാരംഭത്തിൽ സ്‌കൂൾ മാനേജ്‌മെൻറുകൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കാറുണ്ട്. പിന്നിട്ട അക്കാദമിക് വർഷത്തിൽ സ്മാർട് സംവിധാനമുപയോഗിച്ച് നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ അപാകതകൾ കണ്ടെത്തിയ ബസുകൾക്കാണ് ഇക്കുറി പരിശോധനയിൽ മുൻഗണനനൽകിയത്.ബസുകളുടെ സുരക്ഷാ സംവിധാനങ്ങൾ, ഡ്രൈവർമാരുടെ ലൈസൻസടക്കമുള്ള അനുമതികൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങളായിരുന്നു പരിശോധിച്ചത്. സ്‌കൂൾബസുകൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആർ.ടി.എപുറത്തിറക്കിയിട്ടുണ്ട്. ബസുകൾ മണിക്കൂറിൽ 80കി.മീറ്റർ വേഗപരിധിമറികടക്കരുത്, എല്ലാ ബസുകളും സ്പീഡ് കൺട്രോൾ ഉപകരണം ഘടിപ്പിച്ചിരിക്കണം എന്നിവ കർശനമാണ്.സ്‌കൂൾബസുകളുടെ രൂപം, നിറം, മറ്റു സവിശേഷതകൾ, നിർബന്ധ സുരക്ഷാ ഉപകരണങ്ങൾ എന്നിവ കൃത്യമായി വിവരിക്കുന്ന മാന്വലും ആർ.ടി.എ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ മാനേജ്‌മെൻറ്, സൂപ്പർവൈസർമാർ, ബസ്ഓപറേറ്റിങ് കമ്പനികൾ, ഡ്രൈവർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്.
No Comments
Leave a Comment