ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ‘പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍’ പുറത്തിറക്കി
September 26, 2023

ദുബായ് ഹാര്‍ബറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യത്തെ പിക്‌സി ഡ്രോണ്‍ വേസ്റ്റ് കളക്ടര്‍ പുറത്തിറക്കി. ഡ്രോണ്‍ വീഡിയോ ക്യാമറയും റിമോട്ട് സെന്‍സിംഗ് ലിഡാര്‍ സാങ്കേതിക വിദ്യയും ഘടിപ്പിച്ചിട്ടുള്ള ഉപകരണമാണിത്. ഇടുങ്ങിയ പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ കണ്ടെത്താന്‍ ഡ്രോണിന് സാധിക്കും.ജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം, പേപ്പര്‍, തുണി, റബ്ബര്‍ എന്നിങ്ങനെ മാലിന്യങ്ങള്‍ തരം തിരിക്കാനും ഉപകരണത്തിന് കഴിയും. ഡ്രോണിന് 160 ലിറ്റര്‍ ശേഖരണ ശേഷിയുണ്ട്.ആറ് മണിക്കൂര്‍ വരെ സ്വയം പ്രവര്‍ത്തിക്കാനാകും. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ഡ്രോണ്‍ പ്രവര്‍ത്തിക്കും
No Comments
Leave a Comment