ദുബായ് സഞ്ചാരികളുടെ ഇഷ്ടനഗരം
August 8, 2022
ദുബായ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. ഈവർഷം ആദ്യ ആറുമാസത്തിൽ ദുബായിലെത്തിയത് 71 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെന്ന് റിപ്പോർട്ടുകൾ. കോവിഡ് പകർച്ചവ്യാധിയുടെ ആഘാതത്തിൽനിന്ന് രാജ്യം പൂർണമായും മുക്തി നേടിയതായാണ് ദുബായിലെത്തുന്ന സന്ദർശകരുടെ എണ്ണം തെളിയിക്കുന്നത്.സന്ദർശകരുടെ എണ്ണത്തിൽ 183 ശതമാനം വളർച്ച കൈവരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് മുൻപുള്ള സാഹചര്യത്തിലേക്ക് ദുബായ് വിനോദസഞ്ചാരമേഖല മാറിക്കഴിഞ്ഞതായി ദുബായ് മീഡിയ ഓഫീസ് പറഞ്ഞു.കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ലോകത്തിലെ പ്രധാന കേന്ദ്രമായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം. ലക്ഷ്യം കൈവരിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കും-ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു.ജീവിക്കാനും ജോലിചെയ്യാനും നിക്ഷേപം നടത്താനുമുള്ള ലോകത്തിലെ ഏറ്റവുംമികച്ച നഗരമാക്കി ദുബായിയെ മാറ്റാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി പ്രവർത്തിക്കുന്നത് തുടരുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
No Comments
Leave a Comment