ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് അന്താരാഷ്ട്ര പുരസ്കാരം
August 3, 2022

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ അന്താരാഷ്ട്രപുരസ്കാരം നേടി.പരിസ്ഥിതിസംരക്ഷണത്തിലൂടെ സുരക്ഷിതലോകമൊരുക്കുക’ എന്ന പ്രമേയത്തിലൂടെ നിർമാണം പൂർത്തിയാക്കിയ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. 100 മീറ്റർ താഴെ ഉയരമുള്ള മികച്ച നിർമാണവൈദഗ്ധ്യമുള്ള കെട്ടിടമായാണ് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ തിരഞ്ഞെടുത്ത്.കൗൺസിൽ ഓൺ ടോൾ ബിൽഡിങ്സ് ആൻഡ് അർബൻ ഹാബിറ്റാറ്റ് (സി.ടി.ബി.യു.എച്ച്.). ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. രൂപകല്പനയിലും നിർമാണത്തിലും പ്രവർത്തനങ്ങളിലും വേറിട്ടുനിൽക്കുന്ന ദുബായിലെ ഭാവി മ്യൂസിയം കൂടിയാണിത്. സൗരോർജ ഉപയോഗത്തിലൂടെ ലീഡ് പ്ലാറ്റിനം സാക്ഷ്യപത്രം നേടാനും ദുബായ് നഗരത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനു സാധിച്ചിട്ടുണ്ടെന്ന് സി.ടി.ബി.യു.എച്ച്. അധികൃതർ പറഞ്ഞു.
No Comments
Leave a Comment