ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

June 23, 2022
 • വേനലാഘോഷം; സമ്മർ പാസുമായി അബുദാബി

 • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

 • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

 • യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത

 • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

 • ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും

 • തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം

 • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

 • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

 • വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

 • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

 • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

 • വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്

 • പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും

 • അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ

 • വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

 • പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം

 • യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

 • സർക്കാർ മുദ്രയുണ്ടെങ്കിൽ പോലുംവ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്,

 • വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട

 • ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

 • യുഎഇയില്‍ ചൂട് ഉയരുന്നു

 • എയർ സുവിധ’യും മാറിയേക്കും

 • ദുബയ് എക്‌സ്‌പോ 2020 പുതിയ പദ്ധതിയുടെ പ്ലാൻ പ്രഖ്യാപിച്ചു

 • യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ, തടവും

 • ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

 • ലോക കേരള സഭ നാളെ സമാപിക്കും #June 17th

 • ഭക്ഷണം നൽകുന്നതാണോ ധൂർത്ത്? ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി# June 17th

 • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

 • അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th

 • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്
  ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശിക വിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീ വിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. ഇത്തിഹാദിന് അൽഐനി ൽനിന്നും സമാന സർവീസുണ്ട്. മറ്റു എമിറേറ്റിൽനിന്നുള്ള യാത്രക്കാർക്ക് ഈ കേന്ദ്രങ്ങളിലെത്തി ബസ് സേവനം പ്രയോജനപ്പെടുത്താം.ഇത്തിഹാദ് എയർവേയ്‌സിൽ യാത്ര ചെയ്യുന്ന ദുബായ് നിവാസികൾക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സിൽ യാത്ര ചെയ്യാനുദ്ദേശിക്കുന്ന അബുദാബി നിവാസികൾക്ക് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും സൗജന്യ ബസ് യാത്ര ചെയ്യാം. ഇരു വിമാന യാത്രക്കാർക്കും ദുബായ്, അബുദാബി നഗരങ്ങളിൽ സിറ്റി ചെക്ക്–ഇൻ സൗകര്യവും ഉണ്ട്. യാത്രക്കാരുടെ ലഗേജ് ഈ കേന്ദ്രങ്ങളിലെ എയർലൈൻ ഓഫിസിൽ നൽകുന്നതോടൊപ്പം ബോർഡിങ് പാസും ലഭിക്കും. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജ് യാത്രക്കാരൻ അവസാനം ഇറങ്ങുന്ന വിമാനത്താവളത്തിൽ എത്തിക്കും. നേരത്തെ ബോർഡിങ് പാസ് ലഭിക്കുന്നതിനാൽ വിമാനത്താവളത്തിലെ തിരക്കിൽനിന്നും ഒഴിവാകാം.ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അൽവാസൽ സെന്ററിനു സമീപത്തുനിന്നാണ് അബുദാബിയിലേക്കുള്ള  ഇത്തിഹാദ് ബസ് സർവീസ് പുറപ്പെടുക. യാത്രാദൈർഘ്യം 75 മിനിറ്റ്. യാത്രക്കാർ സാധുവായ വിമാന ടിക്കറ്റ് കരുതണം. ബസ് പുറപ്പെടുന്ന സമയം: 02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.അബുദാബി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് വെളുപ്പിന് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. യാത്രക്കാർ കുറഞ്ഞത് 24 മണിക്കൂർ മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം.അബുദാബി കോർണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫിസിന്റെ മുൻവശത്തുനിന്ന് ദുബായിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 09.45, വൈകിട്ട് 16.30, രാത്രി 10.00 ആണ്  ബസ്. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലെ ടെർമിനൽ 3നു മുന്നിൽ യാത്രക്കാരെ ഇറക്കും. ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 10.00, ഉച്ചയ്ക്ക് 15.00, രാത്രി 23.00 എന്നീ സമയങ്ങളിൽ ടെർമിനൽ 3നു മുന്നിൽനിന്ന് ബസ് പുറപ്പെടും. എമിറേറ്റ്‌സ് ബസിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യണം.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC