ദുബായിൽ രണ്ടു പേർ വെന്തുമരിച്ച വാഹനാപകടം: മിനി ബസ് ഡ്രൈവർ കുറ്റവിമുക്തൻ #June 16th
June 16, 2022

ദുബായിൽ വാഹനാപകടത്തിൽ രണ്ടു യാത്രക്കാർ ദാരുണമായി വെന്തുമരിക്കുകയും ഒൻപതു പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മിനിബസിന്റെ ഡ്രൈവറെ കുറ്റമുക്തനാക്കി. അപകടത്തിനു കാരണക്കാരൻ ഡ്രൈവറല്ലെന്നു കോടതി വിധിച്ചു. 2020 ജൂലൈ 12ന് ദുബായ് ഷെയ്ഖ് സായിദ് റോഡിലായിരുന്നു അപകടം. മിനിബസിന്റെ മുൻവശത്തെ ടയർ പൊട്ടി പാതയിൽ നിന്നു തെന്നിമാറി റോഡിലെ കോൺക്രീറ്റ് ബാരിയറിൽ ഇടിക്കുകയായിരുന്നു. 11 യാത്രക്കാരാണു മിനിബസിലുണ്ടായിരുന്നത്. അൽ മനാറ പാലത്തിനടിയിൽ നിന്നു വശത്തേക്കു മറിഞ്ഞു തീ പടർന്നു രണ്ടു പേർ വെന്തുമരിക്കുകയായിരുന്നു.
No Comments
Leave a Comment