ദുബായിൽ ബസ് വിവരങ്ങള്‍ വിരൽത്തുമ്പിൽ.
June 13, 2022
ബസുകളുടെ സുരക്ഷയും സർവീസുകളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന നൂതന സംവിധാനം ആർടിഎ ഒരുക്കുന്നു. ‘സിറ്റി ബ്രെയിൻ’ സംവിധാനത്തിൽ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ‘സ്മാർട്’ ആയി തത്സമയം മുന്നിലെത്തും.ഓരോ റൂട്ടിലെയും യാത്രക്കാരുടെ എണ്ണം, തിരക്ക്, റോഡുകളുടെ അപര്യാപ്തത, വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെല്ലാം ഇനി വിരൽത്തുമ്പിൽ. ബസുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്-യാത്രാ സമയം കുറയുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ 17% വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.
No Comments
Leave a Comment