ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന
August 16, 2022

ദുബായ് എമിറേറ്റിൽ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 30.46 കോടി ആളുകൾ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിലൂടെ യാത്രചെയ്തതായി ആർ.ടി.എ. യുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇത് 20.2 കോടിയായിരുന്നു.എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കുമിടയിൽ മെട്രോയും ടാക്സിസേവനങ്ങളുമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെട്രോയിൽ 36 ശതമാനവും ടാക്സികളിൽ 29 ശതമാനവും വർധനയുണ്ടായെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ആദ്യ ആറുമാസത്തിലെ കണക്കുകൾ പ്രകാരം ബസ് ഉപയോക്താക്കളിൽ 26 ശതമാനം വർധനയുണ്ടായതായും അദ്ദേഹം അറിയിച്ചു.പൊതുഗതാഗത ഉപയോക്താക്കളുടെ വർധനയ്ക്ക് എക്സ്പോ-2020 നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ കാലയളവിൽ ബുർജുമാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് മാൾ, ബനിയാസ്, അൽ ഗുബൈബ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലൂടെ ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്തിട്ടുണ്ട്.ആർ.ടി.എ.യുടെ റിപ്പോർട്ട് പ്രകാരം 36 ലക്ഷം ആളുകൾ ട്രാം സേവനങ്ങളും 786 ലക്ഷം ആളുകൾ ബസ് സേവനങ്ങളും പ്രയോജനപ്പെടുത്തി
No Comments
Leave a Comment