ദുബായിൽ പുതിയ 3 ബീച്ചുകൾ തുറന്നു
May 16, 2023

ദുബായിൽ 24 മണിക്കൂറും നീന്താൻ അനുവദിക്കുന്ന മൂന്നു പുതിയ ബീച്ചുകൾതുറന്നു. ജുമൈറ 2, ജുമൈറ 3, ഉംസുഖീം–1 എന്നിവിടങ്ങളിലാണു പുതിയ ബീച്ചുകൾ തുറന്നത്. നിരീക്ഷണത്തിനു ലൈഫ് ഗാർഡുകളുടെ സേവനമുണ്ടാകുമെന്നു നഗരസഭ അറിയിച്ചു. ബീച്ചിലെ നിയമാവലികൾ വിശദമാക്കുന്ന ഇലക്ട്രോണിക് സ്ക്രീനുകളും സ്ഥാപിച്ചു. 800 മീറ്റർ പ്രദേശത്താണ് രാത്രികാല നീന്തൽ അനുവദിക്കുക.നിർദിഷ്ട ബീച്ചിൽ മാത്രമേ രാത്രികാല നീന്തൽ അനുവദിക്കു. മറ്റു ബീച്ചുകളെ രാത്രികാല നീന്തലിനായി ഉപയോഗിക്കരുത്. കുട്ടികളുമായി ബീച്ചിൽ ഇറങ്ങുന്ന രക്ഷിതാക്കൾ സദാ ജാഗരൂകരാകണമെന്നു ഓർമിപ്പിച്ചു. പുതിയ സൗകര്യം ബീച്ച് ടൂറിസത്തിൽ ദുബായുടെ ഖ്യാതി ഉയർത്തുമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ നിർമിച്ച രാപ്പകൽ ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു.
No Comments
Leave a Comment