നമ്പർ പ്ലേറ്റ് മറച്ചു വാഹനമോടിച്ചു; അബുദാബിയിൽ പിടിയിലായത് 4200 ഡ്രൈവർമാർ
August 3, 2022
അബുദാബിയിൽ നമ്പർ പ്ലേറ്റ് മറച്ചു വാഹനമോടിച്ചതിന് കഴിഞ്ഞ ആറു മാസത്തിനിടെ പിടിയിലായത് 4200 ഡ്രൈവർമാർ. ഇവർക്ക് 400 ദിർഹം വീതം പിഴ വിധിച്ചുവെന്ന് അബുദാബി പൊലീസ് അറിയിച്ചു. ലോറികളും മറ്റു മിനി വാഹനങ്ങളുമാണ് നമ്പർ പ്ലേറ്റുകൾ മറച്ചു ഓടിയിരുന്നത്.നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിൽ പിറകു വശത്തായി സൈക്കിളുകളും മറ്റു ലോഡുകളും വച്ചുെകട്ടി വാഹനങ്ങൾ പോകുന്നത് അബുദാബി പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാണ്. കൂടാതെ ക്യാമറകളിൽ നിന്നു രക്ഷപെടാനായി ചില വാഹനങ്ങളിൽ മനഃപൂർവം നമ്പർ പ്ലേറ്റുകൾ മറച്ചിരുന്നു.നമ്പർ പ്ലേറ്റുകൾ മറഞ്ഞു പോകാൻ സാധ്യതയുളള സൈക്കിൾ പോലെയുള്ള വസ്തുക്കൾ ലോഡായി കൊണ്ടു പോകാൻ വണ്ടികളുടെ പിറകുവശത്തു പ്രത്യേക സൗകര്യം ഒരുക്കണമെന്നു കഴിഞ്ഞ ഡിസംബറിൽ അബുദാബി പൊലീസ് മോട്ടോർ വാഹനം ഓടിക്കുന്നവരോട് ആവശ്യപ്പെട്ടിരുന്നു. റോഡ് സുരക്ഷയുടെ ഭാഗമായി വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകൾ കാണത്തക്ക രീതിയിൽ വയ്ക്കണമെന്നും കർശന നിർദേശം നൽകിയിരുന്നു.
No Comments
Leave a Comment