ദുബായിലെ സ്മാർട്ട് പോലീസ് സ്റ്റേഷനുകളിൽഈ വർഷം ആദ്യപാദത്തിൽനടന്നത് 48,462 ഇടപാടുകൾ.
August 3, 2022

സ്മാർട്ട് പോലീസ് സ്റ്റേഷൻ, ഡ്രൈവ് ത്രൂ, വാക്ക്-ഇൻ എന്നിവയിലൂടെ 4,13,540 ഉപഭോക്താക്കൾക്കാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതുസംബന്ധിച്ച കണക്കുകൾ സ്മാർട്ട് പോലീസ് സ്റ്റേഷൻ അധികൃതരാണ് അറിയിച്ചത്.പരമ്പരാഗതരീതിയിലുള്ള പോലീസ് സ്റ്റേഷൻ ഇടപാടുകളിൽനിന്ന് മാറി, കാലതാമസമില്ലാതെ നൂതന സാങ്കേതികരീതിയോടെ ഇടപാടുകൾ സുഗമമാക്കാൻ സ്മാർട്ട് പോലീസ് സ്റ്റേഷനുകളിലൂടെ സാധിക്കുന്നു.ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ 24 മണിക്കൂറും സേവനങ്ങൾ നൽകാൻ സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുക, ഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുക തുടങ്ങി 27 അവശ്യസേവനങ്ങൾ ഏഴുഭാഷകളിലായി വീഡിയോകോളിലൂടെ ലഭ്യമാണ്. കൂടാതെ 33 സാമൂഹികസേവനങ്ങളും സ്മാർട്ട് പോലീസ് സ്റ്റേഷനുകളിൽ ദുബായ് പോലീസ് ഒരുക്കിയിട്ടുണ്ട്.
മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഫോർ ലോജിസ്റ്റിക് സപ്പോർട്ട് ഡയറക്ടറും സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ സർക്കാർ, സ്വകാര്യമേഖല മേധാവിയുമായ മേജർ ജനറൽ അലി അഹമ്മദ് ഘനിം പറഞ്ഞൂ. സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ വിജയത്തിലൂടെ ജനജീവിതം മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് പിന്തുണനൽകാൻ ദുബായ് പോലീസിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
No Comments
Leave a Comment