ദിബ്ബയിൽ പുതിയ സ്കൂൾ നിർമിക്കാൻ ശൈഖ് സുൽത്താന്റെ ഉത്തരവ്
May 25, 2023

ഷാർജ എമിറേറ്റിലെ ദിബ്ബ അൽ ഹിസ്നിൽ പുതിയ സ്കൂൾ നിർമിക്കാൻ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. പെൺകുട്ടികൾക്ക് വേണ്ടിയാണ് പുതിയ സ്കൂൾ നിർമിക്കുന്നത്.24 ക്ലാസ് മുറികൾ ഉൾപ്പെട്ട വിപുലമായ സംവിധാനമാണ് സ്കൂളിനായി ഒരുക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും പഠന സംവിധാനങ്ങളും സഹിതമായിരിക്കും കെട്ടിടം നിർമിക്കുക. ഇതോടൊപ്പം ഷാർജ കോഓപറേറ്റിവ് സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത യൂനിവേഴ്സിറ്റി ആശുപത്രിയും വാണിജ്യ കേന്ദ്രവും സ്ഥാപിക്കാനും ശൈഖ് സുൽത്താൻ നിർദേശിച്ചിട്ടുണ്ട്. അൽ സജയിലെ സ്കൂൾ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. അടുത്ത സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് പണികൾ പൂർത്തീകരിക്കാനാണ് ഉത്തരവിൽ പറയുന്നത്
No Comments
Leave a Comment