തൊഴിൽ പരിശീലന പരിപാടി; 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം
August 2, 2022
യുഎഇയിലെ തൊഴിലുകൾക്കായി ഇന്ത്യൻ കോൺസുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും ചേർന്നു നൽകുന്ന തൊഴിൽ പരിശീലന പരിപാടി വഴി 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരം ലഭിക്കുമെന്നു കോൺസൽ ജനറൽ ഡോ. അമൻ പുരി.ചില തൊഴിൽ രംഗങ്ങളിൽ പ്രത്യേക നൈപുണ്യമുള്ളവർക്കാണ് യുഎഇയിൽ അവസരം. ഇത്തരം മേഖലകൾ കണ്ടെത്തി കഴിഞ്ഞ മാർച്ച് മുതൽ തേജസ് വഴി പരിശീലനം നൽകുകയാണെന്നും ഡോ. അമൻ പുരി പറഞ്ഞു. അടുത്ത രണ്ടുവർഷത്തിനകം കൂടുതൽ ഇന്ത്യക്കാർക്ക് ഇവിടെ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യക്കാരുടെ തൊഴിൽപരമായ പ്രശ്നങ്ങളിലും നിയമപരമായ വിഷയങ്ങളിലും 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് കോൺസുലേറ്റിലുള്ളത്.35 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ 65 ശതമാനവും സാധാരണ ജോലി ചെയ്യുന്നവരാണ്. അവരുടെ പ്രശ്നങ്ങളെ കൃത്യമായി പരിഹരിക്കാൻ കഴിയുന്നത് കോൺസുലേറ്റുമായി ചേർന്നു പ്രവർത്തിക്കുന്ന വിവിധ നിയമ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആണെന്നും അദ്ദേഹം പറഞ്ഞു.
No Comments
Leave a Comment