തൊഴില്‍ തട്ടിപ്പിനിരയാകാത്തിരിക്കാൻ ജാഗ്രത പാലിക്കുക

July 1, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • തൊഴില്‍ തട്ടിപ്പിനിരയാകാത്തിരിക്കാൻ ജാഗ്രത പാലിക്കുക
    മലയാളികള്‍ വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രയ്ക്കു മുമ്പ് തൊഴില് ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ – മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.in-ല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം. തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാര്‍ഥി ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സേവന വേതന വ്യവസ്ഥകള്‍ അടങ്ങുന്ന തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്നു ഉറപ്പു വരുത്തണം. വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുമ്പ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍, നോര്‍ക്കയയുടെ പ്രീ- ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇ.സി.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക്, കേന്ദ്രസര്‍ക്കാരിന്റെ ഇ – മൈഗ്രേറ്റ് വെബ് പോര്‍ട്ടല്‍ മുഖാന്തിരം തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. സന്ദര്‍ശക വിസ നല്‍കിയാണ് അനധികൃത റിക്രൂട്ടിങ് ഏജന്റുകള്‍ ഇവരെ കബളിപ്പിക്കുന്നത്. കര്‍ശന ജാഗ്രത പാലിച്ചെങ്കില്‍ മാത്രമേ വിസ തട്ടിപ്പുകള്‍ക്കും അതുമൂലമുണ്ടാവുന്ന തൊഴില്‍പീഡനങ്ങള്‍ക്കും അറുതി വരുത്താന്‍ സാധിക്കൂവെന്ന് നോര്‍ക്ക സി.ഇ.ഒ പത്രക്കുറിപ്പില്‍ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram