ടൈം മാഗസിന്റെ സുന്ദര സ്ഥലങ്ങളില്‍ റാസല്‍ഖൈമയും
July 15, 2022
പുത്തന്‍ അനുഭവങ്ങള്‍ നല്കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത ‘ടൈം മാഗസിന്റെ’ പട്ടികയില്‍ റാസല്‍ഖൈമയുംഇടം പിടിച്ചു . അതുല്യ ഭൂപ്രകൃതിയും സിപ് ലൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിനോദ ഘടകങ്ങളെയും പരിചയപ്പെടുത്തിയാണ് ടൈം മാഗസിന് റാസല്‍ഖൈമയെ ലോകത്തിന് മുന്നില്‍ വെക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ റാസല്‍ഖൈമയിലെ സിപ്ലൈന്‍ 2018 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ ഏറ്റവും ഉയരത്തിലുള്ള വിനോദകേന്ദ്രമായ ജെയ്സ് മലനിരയിലാണ് സിപ് ലൈന്‍ സ്ഥിതിചെയ്യുന്നത്. 2,832 മീറ്റര്‍ നീളമുള്ള സിപ്ലൈന്‍ 120-150 കിലോമീറ്റര്‍ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.സാഹസിക സഞ്ചാരികളുടെ പറുദീസയായ യു.എ.ഇയുടെ മലനിരകളില്‍ സുപ്രധാനമായ സ്ഥാനമാണ് റാസല്‍ഖൈമയിലെ ഹജ്ജാര്‍ മലനിരകള്‍ക്കുള്ളത്. യാനസ്, ഗലീല പര്‍വതനിരകള്‍ക്കൊപ്പം ജെയ്സ് മലനിരയും ലക്ഷ്യമാക്കി ആയിരങ്ങളാണ് റാസല്‍ഖൈമയിലത്തെുന്നത്. മലമുകളിലേക്ക് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ സാധാരണക്കാരുടെയും പ്രിയ കേന്ദ്രമായി ജെയ്സ് മലനിര മാറിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 1900 മീറ്റര്‍ ഉയരത്തിലാണ് ജെയ്സ് മലനിരയുടെ സ്ഥാനം. 1600 മീറ്റര്‍ ഉയരത്തില്‍നിന്ന് 1200 മീറ്ററിലേക്കാണ് സിപ് ലൈന്‍ സംവിധാനിച്ചിട്ടുള്ളത്.
No Comments
Leave a Comment