ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

October 4, 2022
  • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

  • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

  • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

  • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

  • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

  • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

  • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

  • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

  • തടവുകാർക്ക് മോചനം

  • നാളെ മുതൽ യുഎഇയിൽഅവധി

  • ദുബായിൽ പാർക്കിങ് സൗജന്യം

  • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

  • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

  • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

  • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

  • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

  • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

  • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

  • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

  • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

  • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

  • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

  • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

  • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

  • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

  • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

  • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

  • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

  • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

  • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ
    യു.എ.ഇ.യിലെ പുതിയ വിസചട്ടം  പ്രാബല്യത്തിൽആയത് പ്രവാസികൾക്കടക്കം ഏറെ ഗുണകരമെന്ന് വിലയിരുത്തൽ . യു.എ.ഇ. യിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദർശകവിസകൾ അനുവദിച്ചിരുന്നത്. ഇനി സന്ദർശകവിസയുടെ കാലാവധി 60 ദിവസമായിരിക്കും.രാജ്യത്ത് സന്ദർശകനായെത്തുന്ന ഒരാൾക്ക് ബന്ധുവോ സുഹൃത്തോ ആയി ഒരു യു.എ.ഇ. പൗരനോ അല്ലെങ്കിൽ യു.എ.ഇ. യിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ഇതിന് സ്പോൺസർ ആവശ്യമില്ല. കൂടുതൽ പേരെ യു.എ.ഇ. യിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിസചട്ടങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.തൊഴിൽ അന്വേഷിക്കാനായി സ്പോൺസറുടെ ആവശ്യമില്ലാത്ത പ്രത്യേകവിസകളും അനുവദിക്കും. യു.എ.ഇ. മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കിൽ തലങ്ങളിൽ വരുന്ന ജോലികൾക്കായാണ് ഈവിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങുന്ന തൊഴിൽ പരിചയമില്ലാത്ത ബിരുദധാരികൾക്കും ജോലികണ്ടെത്താനുള്ള വിസ ലഭിക്കും. അഞ്ചുവർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്കും സ്പോൺസർ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടർച്ചയായി താമസിക്കാൻ ഈ വിസകളിൽ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കിൽ പിന്നീട് 90 ദിവസത്തേക്കുകൂടി നീട്ടുകയുംചെയ്യാം. എന്നാൽ ഒരുവർഷം 180 ദിവസത്തിൽ കൂടുതൽ യു.എ.ഇ. യിൽ താമസിക്കാനാവില്ല. 4000 ഡോളറിന് (ഏകദേശം 3,26,00 രൂപ) തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്ന് തെളിയിക്കണം. പ്രവാസികൾക്ക് ആൺമക്കളെ 25 വയസ്സുവരെ സ്വന്തം സ്പോൺസർഷിപ്പിൽ കൂടെ താമസിപ്പിക്കാം. നേരത്തേ ഇത് 18 വയസ്സായിരുന്നു. അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്പോൺസർഷിപ്പിൽ താമസിപ്പിക്കാനുമാവും. ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്പോൺസർചെയ്യാം. ഗ്രീൻ റെസിഡൻസിയിലൂടെ അടുത്ത ബന്ധുക്കളെയും സ്പോൺസർഷിപ്പിൽ കൊണ്ടുവരാം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC