ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
August 2, 2022

യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് പല പ്രദേശങ്ങളിലും ഓറഞ്ച്, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ട് .റാസൽഖൈമ, ഷാർജ എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ ഇന്നലെയും മഴപെയ്തിരുന്നു. രാജ്യത്തിന്റെ കിഴക്കൻമേഖല കളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യത യുള്ളതിനാൽ താഴ്വരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണ മെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അൽ ഐൻ, അൽ ദഫ്‌റ മേഖലകളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെ ന്നും വാഹനയാത്രക്കാർജാഗ്രതപാലിക്കണമെന്നുംഅധികൃതർ പറഞ്ഞു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരി ക്കണ മെന്ന് യു.എ.ഇ. ആഭ്യന്തരവകുപ്പും നിർദേശിച്ചു.
No Comments
Leave a Comment