ഗൾഫ് മേഖലയിൽ ചുഴലിക്കാറ്റ് കൂടുമെന്ന് പഠനം
June 7, 2022

ആഗോളതാപനം മൂലം ഗൾഫ് മേഖലയിൽ ചുഴലിക്കാറ്റ് വർധിക്കുമെന്ന് അബുദാബി ഖലീഫ യൂണിവേഴ്സിറ്റി പഠന റിപ്പോർട്ട്. ചൂടു കൂടുന്നതു മൂലം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയേറെയാണ്. ലോകമെമ്പാടും താപനില ഉയരുന്നുണ്ട്. ഇക്കാര്യം ശാസ്ത്രജ്ഞർ നേരത്തെ തന്നെ പ്രവചിച്ചതാണെന്നും പറയുന്നു.കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവുമാണ് ചുഴലിക്കാറ്റുകൾക്ക് പ്രധാനമായും കാരണമാകുന്നത് എന്നാണ് ഖലീഫ യൂണിവേഴ്സിറ്റിയിലെ പഠനത്തിൽ വ്യക്തമാക്കുന്നത്.
No Comments
Leave a Comment