ഗൾഫിൽ ഏകീകൃത ഗതാഗത പിഴ സംവിധാനം നടപ്പാക്കുന്നു
March 13, 2023

ജി.സി.സി രാജ്യങ്ങളില്‍ഏകീകൃത ഗതാഗത പിഴ സംവിധാനം നടപ്പാക്കുന്നു. ഇതിന്‍റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. നിലവില്‍ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കുകളാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന തെങ്കില്‍ പുതിയ സംവിധാനം നിലവില്‍വരുന്നതോടെ നിരക്ക് ഏകീകരിക്ക പ്പെടും. ഏതു രാജ്യത്തുവെച്ച് നിയമലംഘനം നടത്തിയാലും ജി.സി.സി രാജ്യങ്ങ ളില്‍നിന്നുള്ളവര്‍പിഴ ഒടുക്കാന്‍ ബാധ്യസ്ഥരായി മാറുകയും ചെയ്യും. നിയമ ലംഘ നം നടത്തി സ്വരാജ്യത്ത് തിരിച്ചെത്തിയാലും നിയമലംഘനം നടന്ന രാജ്യം പിഴത്തുക രേഖപ്പെടുത്തി വിവരം കൈമാറുകയും ഏകീകൃത പിഴയൊടുക്ക ല്‍സംവിധാനത്തിലൂടെ ഈ തുക അടക്കുകയുംചെയ്യേണ്ടിവരും. ഇതുസംബന്ധി ച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചു.ബഹ്റൈൻ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലാണ് ഏകീകൃത ട്രാഫിക് പിഴ സംവിധാനം നിലവില്‍വരുക. പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍നടക്കുന്നത്. ഈ വര്‍ഷംതന്നെ നിലവില്‍വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍നല്‍കുന്ന സൂചന.
No Comments
Leave a Comment