ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഒക്ടോബറിൽ വീണ്ടുമെത്തും

July 18, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഒക്ടോബറിൽ വീണ്ടുമെത്തും
    ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ തവണത്തെയും പോലെ പുതിയ ആകർഷകങ്ങളും വിവോദങ്ങളും പരിചയപ്പെടുത്തിയാവും ഇത്തവണയും ‘ആഗോള ഗ്രാമം’ ഒരുങ്ങുക. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 2022ഒക്ടോബർ മുതൽ 2023ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക.കഴിഞ്ഞ സീസണിൽ എത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്‍റെ വെല്ലുവിളികൾ നിറങ്ങതെങ്കിലും ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. പരിപാടി ആരഒഭിച്ചതിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സീസൺ ഏഴ് മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു.എക്സ്പോയുടെ പശ്ചാത്തലത്തിൽ സന്ദർശകർ കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്. അടുത്ത സീസണും വളരെ പ്രതീക്ഷയോടെയാണ് തുറക്കുന്നത്.ആഗോളഗ്രാമത്തിൽ റസ്റ്ററന്‍റുകളും കഫെകളും ആരംഭിക്കുന്നതിന് രജിസ്ട്രേഷൻ നിലവിൽ പൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെയാണ് പവലിയനുകളുണ്ടായിരുന്നത്. ഇത്തവണ പവലിയനുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram