ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും
August 5, 2022

27-ാമത് ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും. 27 പവിലിയനുകൾ അധികമായി ഉൾപ്പെടുത്തിയാണ് വില്ലേജ് സന്ദർശകർക്കായി തുറന്നുകൊടുക്കുക.ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പുതിയ പവിലിയനുകൾ ഈ വർഷത്തെ മേളയുടെ മാറ്റുകൂട്ടും.റോഡ് ഓഫ് ഏഷ്യ എന്ന പ്രമേയത്തിൽ പുതുതായി ഒരു കാൽനട തെരുവ് സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. 27 പവിലിയനുകളിൽ ഉൾപ്പെടാത്ത 13 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 43 കിയോസ്കുകൾ റോഡ് ഓഫ് ഏഷ്യയിലുണ്ടാവും. ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും റോഡ് ഓഫ് ഏഷ്യയിൽ പ്രദർശിപ്പിക്കും.26-ാം പതിപ്പ് വൻ വിജയമായിരുന്നെന്നും പുതുമ നിറഞ്ഞ ഒട്ടേറെ പവിലിയനു കളിലൂടെ ഈ വർഷവും സന്ദർശകർക്ക് മികച്ച അനുഭവ മുണ്ടാകുമെന്നും ദുബായ് ഹോൾഡിങ്‌സ് എന്റർടൈൻമെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മുഹമ്മദ് ഷറഫ് പറഞ്ഞു
No Comments
Leave a Comment