ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം
November 24, 2022

യു.എ.ഇ.ദേശീയ ദിനത്തോട് അനുബന്ധിച്ച് യു.എ.ഇ.യിലെമ്പാടും വിപുലമായ ആഘോഷപരിപാടികൾ. ‘ഒന്നിച്ച് കൂടുതൽ തിളക്കമോടെ’ എന്ന ആശയത്തിലാണ് ഗ്ലോബൽ വില്ലേജിൽ ഇത്തവണ ദേശീയദിനാഘോഷ പരിപാടികൾ നടക്കുക. ഡിസംബർ ഒന്നുമുതൽ നാലുവരെ വർണാഭമായ വെടിക്കെട്ടുകൾ, സംഗീത പരിപാടികൾ, വ്യത്യസ്തമാർന്ന ഇമിറാത്തി ഷോകൾ തുടങ്ങിയവ ഉണ്ടാകും. യു.എ.ഇ.യുടെ പതാകയുടെ നിറങ്ങളുടെ പ്രമേയത്തിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികളും അടുത്ത വാരാന്ത്യത്തിൽ നടക്കും. കൂടാതെ 27 പവിലിയനുകളെ പ്രതിനിധീകരിക്കുന്ന നിരവധി കലാ സാംസ്കാരിക പരിപാടികളും ആഗോള ഗ്രാമത്തിന്റെ പ്രധാന വേദിയിൽ അരങ്ങേറും. എല്ലാവർക്കും ഒത്തൊരുമിച്ച് ദേശീയ ദിനമാഘോഷിക്കാൻ വേദിയൊരുക്കുന്നതിൽ ആവേശഭരിതരാണെന്ന് ഗ്ലോബൽ വില്ലേജ് ഗസ്റ്റ് റിലേഷൻസ് സീനിയർ മാനേജർ മുഹന്നദ് ഇസാഖ് പറഞ്ഞു.
No Comments
Leave a Comment